pink-mails.com

Monday, September 14, 2009

ഒരു ഇന്‍ഷുറന്‍സ് ചതി - ൨

അദ്ധ്യായം - ൨
സമയം പറഞ്ഞാരുന്നോ... നായര്‍ ഓര്ത്തു നോക്കി... പറഞ്ഞു മൂന്നു മണി.
സുലു... എടി നമുക്കു ഒരു ഇന്‍ഷുറന്‍സ് പോളിസി ഫ്രീ ആയി കിട്ടി..
ബാക്കി കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കേള്‍പിച്ചു.
..................................................................
സമയത്തു തന്നെ നായര്‍ ഫാമിലി ഹാജര്‍ ...
കൌണ്ടറില്‍ ഇരുന്ന പെണ്ണ് നായരുടെ ഹിസ്റ്ററി ചോദിച്ചു മനസ്സിലാക്കി.
ഇതിനിടക്ക്‌ ഒറ്റയ്ക്ക് വന്ന ഒരു ചേട്ടനെ പറഞ്ഞയച്ചു... അടുത്തയാഴ്ച
വാമ ഭാഗത്തിനെ കൂട്ടി വരാന്‍.
"അകതോട്ടിരിക്കാം" ഒരു ചന്ദന നിറമുള്ള സുന്ദരി കോത പറഞ്ഞു..
സുലു അവളെ ഇടം കണ്ണിട്ടു നോക്കി.. " അവടെ മറ്റും ഭാവോം ശരിയല്ല"
ഒരു കുഞ്ഞന്‍ ടേബിള്‍ ... മുന്നില്‍ ചന്ദന നിറം ... പിന്നില്‍ നായര്‍ ഫാമിലി.
അന്തരിക്ഷത്തില്‍ നിറഞ്ഞു നില്‍കുന്ന ചന്ദന ഗന്ധം.
"എങ്ങിനെ യുണ്ട് ഫാമിലി ലൈഫ്.? "
മക്കളെത്ര? ഇല്ലങ്കില്‍ എന്തുകൊണ്ട്? മാരീഡ്‌ ലൈഫ് എങ്ങിനെ?
കാര്‍ ഉണ്ടോ? ബൈക്ക് എങ്കിലും ഉണ്ടോ? വീട് സ്വന്തമാണോ?
ഫിക്സെഡ് ദിപോസിറ്റ്‌ എത്ര? എവിടെ എല്ലാം? ഇന്‍ഷുറന്‍സ് ഒണ്ടോ?
വരുമാനം? ചെലവ്? ചെലവ് ചുരുക്കല്‍ ...
എന്തിനേറെ പറയുന്നി തന്തയി......... മക്കളോ ടെന്ന പരുവം..
ചേച്ചിക്ക് അത്ര സുഖിക്കിന്നില്ല എന്ന് തോന്നുന്നു.
"നീ എന്താ കൊച്ചെ എന്നെ സുഖിക്കാന്‍ വിളിച്ചതാണോ എവിടെ?"
ചേച്ചി എടുത്തടിച്ചു..
ഓ നോ ചേച്ചി... നാന്‍ ഒരു വിശേഷം ചൊദിചദല്ലെ.. പിണങ്ങല്ലേ..
ചന്ദനം കാര്യത്തിലേക്ക് കടന്നു.. അവടെ മാനേജര്‍ ഒരുത്തി വന്നു....
മുമ്പിലിരിക്കുന്ന പേപ്പറില്‍ ചന്ദനം കുത്തി കുറിച്ച വരകളില്‍ നോക്കി
മൊഴിഞ്ഞു... " മിസ്റ്റര്‍ ദാമോദര്‍, ഫോര്‍ ദിസ്‌ കയിന്ദ്‌ ഓഫ് പീപ്പിള്‍ , വി ഹാവ്
ടു ഓപ്ഷന്‍സ്‌. ശി വില്‍ എക്സ്പ്ലയിന്‍ യു... "
ഒരു വൃത്തികെട്ട ഗന്ധം അവിടെ പരന്നു...
"കുളിക്കാത്ത ശവം"... സുലോചന ചേച്ചി മൂക്ക് തിരിച്ചു..
(തുടരും)

No comments:

Post a Comment