രാവിലെ പത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ടിപ്പര്‍ ലോറി ഇടിച്ചു മൂന്നു കുരുന്നുകള്‍ ഈ ലോകത്തില്‍ നിന്നു വിട പറഞ്ഞു...കാ. കോ. നായര്‍ അലറിവിളിച്ചു... സുലൂ....
ദാ... ഇതു നോക്കിയെ ... എന്ത് കഷ്ടം ...
അങ്ങോരുടെ ഭാര്യക്ക് ദുഃഖം അടക്കാനായില്ല... " കാലമാടന്മാര് ... എന്റെ ദൈവമേ ആ വീട്ടുകാര് എങ്ങനെ സഹിക്കുമോ ... എന്തോ "
എടീ ഡ്രൈവറും കിളിയും ഓടി രക്ഷപെട്ടെന്നു... നാട്ടുകാര്‍ ഒച്ച കേട്ടെ ത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കിടാങ്ങളെ ... നായര്‍ ഗദ്ഗദം അടക്കി.
" സത്യം പറഞ്ഞാ അപകടം നടന്നാല്‍ഉടനെ ലാവന്മാരെ ഓടിച്ചിട്ട് പിടിച്ചു കാബിനില്‍ ഇട്ടു പൂട്ടി തീയിടണം ... അതാ വേണ്ടത് ..."
ശരിയാ.. ഒന്നു രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ എല്ലാ ക... മക്കള്കും ഒരു പാഠമാകും ....
എന്റേടി... ഇവന്മാര് റോഡിക്കൂടെ പോണ കണ്ടാ ഏതാണ്ട് പ്ലെയിന്‍ ഓടിക്കണ പോലെയാ .... വായില് തമ്പാക്ക് , കയ്യില് മൊബൈല് ... കണ്ണുകള്‍ റോഡിക്കൂടെ പോണ പെംപിള്ളരുടെ തടിപ്പും മുഴപ്പും നോക്കി ... പറ്റിയാല്‍ ഒരു സിഗരറ്റും കൂടി കത്തിച്ചു പിടിച്ചാ ഓട്ടം ... പിന്നെ എങ്ങനെ പിള്ളേരെ ഇടിച്ചിടതിരിക്കും.
കേരളമല്ലേ ... ഇതിലപ്പുറം നടക്കും... മാവേലിയില്ലാത്ത കാലത്ത് മഹാ... കാലന്മാര് ഭരിക്കുന്ന കാലമല്ലേ ഇതു പോലുള്ള വെള്ളിടി വെട്ടിയില്ലന്കിലെ .....
ഈ കാലന്മാരേ കാലന് പോലും വേണ്ടല്ലോ ദൈവമേ...
എല്ലാ ടിപ്പര്‍ ഡ്രൈവര്‍ മാരെയും അങ്ങോട്റെടുക്കാന്‍ മേലെ കാലാ...
സഹിക്കാന്‍ മേലാഞ്ഞിട്ട് പ്രാകുക.. ഒന്നും തോന്നരുത് .....
നായര്‍ ഒന്നു വയറു തിരുമ്മി.... നീ ഏതായാലും ഒരു ചായ ഇങ്ങെടുക്ക്... രാവിലെ ശോചന ഒന്നും ആയില്ല...
ശുഭം ...
Wednesday, September 9, 2009
ഇന്നത്തെ വാര്‍ത്തകള്‍
Labels:
കേരളത്തിലെ റോഡുകള്‍,
ടിപ്പര്‍,
ലോറി,
വെഹിക്കിള്‍,
റോഡപകടം,
റോഡ് സേഫ്ടി
Subscribe to:
Post Comments (Atom)
പ്രിയ നായര്‍ ....നല്ല .എഴുത്ത് പക്ഷെ ആരെയും വ്യക്തിപരമായി പരാമര്‍ശിക്കാതിരിക്കുന്നതല്ലേ നല്ലത്? (ഒരു അഭിപ്രായം പറഞ്ഞന്നെയുള്ളൂ കേട്ടോ) ആശംസകള്‍
ReplyDeletesorry... u felt like that... angineyanankil i will remove it instead...
ReplyDelete