"മിണ്ടാതിരിക്ക്" നായര്‍ ശാസിച്ചു..
നാരുന്നുന്ടെലും ഒരു നടക്കു പോകാത്ത അത്യുഗ്രന്‍ സാധനം...
ചന്ദനം നായരുടെ ശ്രദ്ധ മാനേജര് പെണ്ണിന്റെ ആകാരവടിവില്‍ നിന്നു
തിരിക്കാന്‍ നോക്കി ...
മിസ്റ്റര്‍ നായര്‍... ലിസെന്‍ മി ... ഈ പോളിസി താങ്കള്ക്ക് നന്നായി ചേരും
തുണികടെ കേറുമ്പോ അവിടത്തെ ലലനാമണികള്‍ പെണ്ണുങ്ങളെ
സുഖിപ്പിക്കാന്‍ പറയുന്ന പോലെ...
നായര്‍ മുരടനക്കി... കുട്ടി, ഒരു ഫ്രീ പോളിസി തരാം എന്ന് പറഞ്ഞിട്ട്
ഇതു...
അത് തരും.. തന്നിരിക്കും...
ഈ പോളിസി ആനന്കില്‍ യു ഷുഡ് ഹാവ് റ്റു പേ ഫിഫ്ടി തൌസന്ദ്
പേര്‍ ഇയര്‍ ... എന്താ ബുദ്ധിമുട്ടില്ലല്ലോ...
നായരേ വിയര്‍ത്തു... അമ്പതിനായിരം...
ചേട്ടാ..വെറും പത്തു വര്ഷം അടച്ചാല്‍ മതി...
നാപ്പതു വര്ഷം കഴിഞ്ഞു... ചേട്ടന് കിട്ടാന്‍ പോകുന്നത് എന്താണ്?
നായര്‍ കൂട്ടിനോക്കി... എപ്പോ വയസ്സ് അന്പതിനുമേല്‍ ...
പോളിസി കിട്ടുമ്പോള്‍... അബൌവ് നയന്റി .....
"അത്" ... നായര്‍ പറയാന്‍ തുടങ്ങി...
"ചേട്ടന്‍ ഒന്നും പറയണ്ട... നമ്മള്‍ തുടങ്ങുന്നു...
ഇതിലും നല്ല ഓഫര്‍ ഇനി വരാനില്ല... "
ഇനി ചേട്ടന്‍ ഇതിനിടക്ക് മരിച്ചു പോയാലും... ചേച്ചിയില്ലേ...
സുഖമായി കഴിഞ്ഞോളും ... മരിച്ചാലും ചേട്ടന് ടെന്‍ഷന്‍ അടിക്കണ്ട
കാര്യമില്ല... "
മാനേജര്‍ "നാറ്റം" വീണ്ടുമെത്തി...
സെ എസ് ഓര്‍ നോ... നങ്ങളുടെ കമ്പനി ത്രൂ എടുക്കാന്‍ പ്രോബ്ലം ഇല്ലല്ലോ?
"എന്ത് പ്രോബ്ലം" ...
അപ്പൊ... എസ്.. പയ്മെന്റ്റ് ഇന്നു പേ ചെയ്യുന്നോ?
നായര്‍ ചേച്ചിയെ നോക്കി... ചേച്ചി നായരുടെ കാലില്‍ ചവിട്ടി...
"വേണ്ട"
നാറ്റം മുന്‍വശത്തെ കസേരയില്‍ ഒന്നൂടെ ചാഞ്ഞിരുന്നു...
ഇപ്പൊ ഏതാണ്ടൊക്കെ വൃത്തിയായി കാണാം..
പോളിസി വേണ്ടാന്ന് പറഞ്ഞാല്‍ അവളിനിയും താഴും... പടം
കൊരചൂടെ ക്ലിയര്‍ ആകും .. നായര്‍ മനസ്സില്‍ കരുതി..
"ഇപ്പൊ നിവര്‍ത്തിയില്ല" നായര്‍ രണ്ടും കല്പിച്ചു പറഞ്ഞു...
മാനേജരുടെ സാരി തലപ്പ് താഴേക്ക് ഊര്‍ന്നു വീണു...
നായരും വീണു.. " എന്നാ എടുക്കാം"
"ഗുഡ്" ഫോം സൈന്‍ ചെയ്തു വാങ്ങിക്കൂ..
സുന്ദരി സാരി ശരിയാക്കി.. സ്ഥലം വിട്ടു...
" അപ്പൊ ആ ഫ്രീ പോളിസി... " ചേച്ചി ചോദിച്ചു...
"അത് പിന്നെ തരില്ലേ... അമ്പതിനയിരത്തിന്റെ പോളിസി
എടുക്കുന്നവര്‍ക്ക്.... ഒരു ലക്ഷം രൂപേടെ അക്സിടെന്റ്റ് പോളിസി
ഫ്രീ... ഒരു വര്‍ഷത്തേക്ക്....
"കൊച്ചെ ഒരു കാര്യം ചോദിച്ചോട്ടെ... ഈ ഫ്രീ പോളിസിക്ക് നിങ്ങക്കെത്ര
ചെലവാകും.. " ചേച്ചിയുടെ ചോദ്യം..
പോളിസി എടുത്തല്ലോ... ഇനി പറയാം...
വെറും പതിനഞ്ച് രൂപ...
ദീപസ്തംഭം മഹാശ്ചര്യം .... നമുക്കു കിട്ടണം പണം..
Friday, September 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment