ഇതു കാ . കോ . നായര്‍, സ്വദേശം ആലപ്പുഴ, ഒരു കരുമാടിക്കുട്ടന്‍ ... കുട്ടന്‍ എന്ന് പറയാന്‍ വരട്ടെ ... ആളിന് പ്രായം ഏകദേശം അമ്പതു ... അതുകൊണ്ടുതന്നെ കുട്ടനല്ല .. കരുമാടി അപ്പൂപ്പന്‍.. അപ്പൂപ്പന്‍ എന്ന് പറഞ്ഞാല്‍ അങ്ങേരെന്റെ അപ്പന് വിളിക്കും എന്നാലും സാരമില്ല..
ആളൊരു മിടുക്കന്‍ ... കലാഭവന്‍ മണിയുടെ സൌന്ദര്യവും, ഹരിശ്രീ അശോകന്റെ ശരിര സൌന്ദര്യവും, ദിലീപിന്റെ പോലെ മൂക്കില്‍ വച്ചുള്ള സംസാരവും, മമ്മുക്കയുടെ നടപ്പും, ലാലേട്ടന്റെ ലജ്ജയും എല്ലാം ഒത്തിണങ്ങിയ ഒരു സാദാ മനുഷ്യന്‍...
ആളല്പം പുലുവടിക്കുമോന്നു നിങ്ങള്ക്ക് സംശയം തോന്നാം.. എങ്കിലും സഹിക്കബിള്‍ ആണ് .. അദ്ദേഹത്തിന്റെ ഭാര്യ സുലോചന ചേച്ചി ... ഒരു പാവം ... ഭക്ത ... മക്കളില്ല എന്നൊരു സങ്കടം മാത്രം ... പക്ഷെ അണ്‍ സഹിക്കബിള്‍ ആയ പുള്ളാരെ കാണുമ്പോ അങ്ങോരു പറയും... സുലു... ദൈവം തമ്പുരാന്‍ പുള്ളാരെ തരാഞ്ഞത് അറിഞ്ഞോണ്ടാ ... ഇല്ലങ്കില്‍ ഈ കാലമാടന്മാരെ ഒക്കെ സഹിക്കണ്ടയിരുന്നോ ...
ചേച്ചി കരയും ... ഇപ്പൊ പറഞ്ഞാ മതി ... ആയ കാലത്തു നിങ്ങളെ കൊണ്ടു അതിന് കഴിഞ്ഞില്ല.. എനിക്കൊരു കൊഴപ്പവും ഇല്ലാന്നാ ഗണപതി ഡോക്ടര്‍ പറഞ്ഞതു.. അറിയാല്ലോ ... വരന്‍ പോണ കൊച്ചും കരുതിക്കാണും വന്നാ ഇതിയാനെ സഹിക്കനല്ലോന്നു ... ദൈവമേ ... നീ തന്നെ തുണ ..
കവലയിലെ ചായക്കട നായരുടെ പ്രധാന സ്ഥലമാണ് .... നൂറുനൂറു കാര്യങ്ങള്‍ ഒരു ദിവസം വന്നു പോന്ന സ്ഥലമാ.. രാഷ്ട്രിയം, സാമൂഹികം, ആദ്ധ്യാത്മികം തുടങ്ങി സ്കൂളി പോണ പെമ്പിള്ളെരുടെ അവയവ ഭംഗി വരെ വര്‍ണിക്കാന്‍ നാട്ടില്‍ വേറൊരു സ്ഥലമുണ്ടോ ...
എല്ലാം കഴിഞ്ഞു ബോറടിച്ചു ഇരിക്കുന്ന സമയത്താണ് കക്ഷി എന്നെ കാണുന്നത്... മത പ്രഭാഷണം തുടങ്ങി .... നീ വല്യ കുനണ്ടാരല്ല്യോ .... ബ്ലോഗ്ഗെരെന്‍ ... എന്റെ കഥ കൂടെ എഴുതെടോ... എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടതാ ഈ കേരളത്തെ കുറിച്ചു ... കൊറേ പുലി .... ടി മക്കള്‍ വന്നെല്ലാം നശിപ്പിച്ചില്ലേ.. ദൈവത്തിന്റെ സ്വന്തം നാടിന്നു ചെകുത്താന്‍ മാരുടെ നാടയില്ലേ..
എഴുതാം... എഴുതും... വായിക്കുക ... അഭിപ്രായം പറയുക.. ഞാന്‍ അത് നായര്‍ സാബിനെ അറിയിക്കാം...
എങ്കില്‍ പിന്നെ...
Tuesday, September 8, 2009
Subscribe to:
Post Comments (Atom)
ഹരി ശ്രീ ഗണപതായെ നമ:
ReplyDeleteബൂലോകത്തിലേയ്ക് സ്വാഗതം .... ..എഴുത്ത് കൊള്ളാം...ഒരു നല്ല എഴുത്തുകാരന്റെ ഗുണങ്ങള്‍ ഉണ്ടെന്നു വായിക്കുമ്പോള്‍ തോന്നുന്നു...താങ്കളുടെ ബ്ലോഗില്‍ വായനക്കാര്‍ നിറയട്ടെ....കമന്റുകള്‍ നിറയട്ടെ...എല്ലാ ആശംസകളും നേരുന്നു...
Just saw your posts while surfing through internet.. All posts look good.. Please visit my blog memywordz.wordpress.com and welcome your valuable comments
ReplyDelete