pink-mails.com

Monday, September 28, 2009

എനിക്ക് ബ്ലോഗാന്‍ വിഷയങ്ങളില്ലേ....

കഷ്ടം, പരിതാപകരം...
ബ്ലോഗാന്‍ വിഷയമില്ല...
കേരളം ബ്ലോഗിയാല്‍ തല്ലു കിട്ടുന്ന വഴി
അറിയില്ല.. ചുമ്മാ കൊള്ളാന്‍ എനിക്കും വയ്യ...
തലസ്ഥാനത്ത് ഗുണ്ടാ ഭരണമെന്ന് ഞാന്‍ പറഞ്ഞാല്‍
കൊടി കേറി ആസനം പോയ മന്ത്രി പറയും "തനിക്ക് വട്ടാണെന്ന്"
മുല്ല ഒള്ള പള്ളിയായാലും, വള്ളി ഒള്ള പള്ളിയായാലും ചുമ്മാ
നോക്കി ഇരുന്നോണം .. ഇല്ലങ്കില്‍ തനിക്കൊണം അറിയും...
വീരന്‍ വീര മണി കണ്ടന്‍ പറയും നിണമായി പിണമായി വിജയിക്കുന്നവന്‍
ഭീരു ആണന്നു . മറുപടി ചിലപ്പോള്‍ തന്തക്കും തള്ളക്കും ആയിരിക്കും.
ഭരണമാണോ ജനത്തിന്റെ മരണമാണോ ഇവിടെ നടക്കുന്നതെന്ന്
ചോദിച്ചാല്‍ മറുപടി "ശ്ശി ... കഷ്ടാകും ട്ടോ "
ഉള്ളി തിന്നണ്ട... ഉരുള കിഴങ്ങ് തിന്നണ്ട...
പകരം കോഴി വളര്‍ത്തു.... മൊട്ട തിന്നൂ ... ഉന്മേഷ വാന്‍ മാരകൂ ..
ഒരു സന്തോഷം മാത്രം.. ബി പി എല്ല് കാര്ക്‌ മാത്രം ഉള്ള സൌജന്യം ...
ഇതില്‍ സന്തോഷിക്കനെന്താ?
നതിംഗ്... ഒന്നുമില്ല...
നല്ല ഹോഷ്‌ പോഷ്‌ ബുന്ഗ്ലാവുകളുടെ കാര്‍ പാര്കിങ്ങിലും മറ്റും
കോഴികള്‍ വിഹാരിക്കുന്നതും ലാന്സേരിന്റെയും ഇന്നോവയുടെയും പുറത്തു
കോഴി കാഷ്ടിക്കുന്നതും ഓര്‍ത്തപ്പോള്‍ ഒരു സുഖം...
കാരണം ഈ നാട്ടിലെ ദരിദ്രവാസി കല്‍ക്കെല്ലാം എ പി എല്‍ കാര്‍ഡും സുഖിമാന്‍
മാരും പണക്കാര്‍ക്കും ബി പി എല്‍ കാര്‍ഡും വിതരണം ചെയ്യുന്ന
സര്‍കാര്‍ ഈ ജനദ്രോഹ പരിപാടി പണക്കാര്‍ക്കിട്ടൊരു താങ്ങണോ എന്നൊരു സംശയം.
എന്നാലും ഈ മൊട്ടയൊക്കെ ഇവരെന്തു ചെയ്യും ഇന്നോവേ കെട്ടി "മൊട്ട വേണോ" മൊട്ട വേണോ"
എന്ന് ചോദിച്ചു പോകുന്ന സീന്‍ ഓര്ത്തു നായര്‍ സാബോന്നു പുഞ്ചിരിച്ചു.

Friday, September 25, 2009

ദരിദ്ര നാരായണ മന്ത്രി പുങ്ങവന്മാര്‍

ഇന്നലത്തെ പത്രം കണ്ട നായര്‍ സാബ് ഞെട്ടി പരവശനായി...
കേരളത്തില്‍ ഇത്രയധികം ദരിദ്ര നാരായണന്‍ മാരോ .....
അതും സാദാ വാടാ പോടാ ആള്‍ക്കരോന്നുമല്ല ...
കേരളം പോലൊരു വെകിളി പിടിച്ച രാജ്യം ഭരിക്കുന്ന
തന്ത്രി .... സോറി ... മന്ത്രി പുന്ഗവന്മാര് ...
ഈശ്വരോ രക്ഷതു ...

Friday, September 18, 2009

ഒരു ഇന്‍ഷുറന്‍സ് ചതി -൩

"മിണ്ടാതിരിക്ക്‌" നായര്‍ ശാസിച്ചു..
നാരുന്നുന്ടെലും ഒരു നടക്കു പോകാത്ത അത്യുഗ്രന്‍ സാധനം...
ചന്ദനം നായരുടെ ശ്രദ്ധ മാനേജര് പെണ്ണിന്റെ ആകാരവടിവില്‍ നിന്നു
തിരിക്കാന്‍ നോക്കി ...
മിസ്റ്റര്‍ നായര്‍... ലിസെന്‍ മി ... ഈ പോളിസി താങ്കള്ക്ക് നന്നായി ചേരും
തുണികടെ കേറുമ്പോ അവിടത്തെ ലലനാമണികള്‍ പെണ്ണുങ്ങളെ
സുഖിപ്പിക്കാന്‍ പറയുന്ന പോലെ...
നായര്‍ മുരടനക്കി... കുട്ടി, ഒരു ഫ്രീ പോളിസി തരാം എന്ന് പറഞ്ഞിട്ട്
ഇതു...
അത് തരും.. തന്നിരിക്കും...
ഈ പോളിസി ആനന്കില്‍ യു ഷുഡ് ഹാവ്‌ റ്റു പേ ഫിഫ്ടി തൌസന്ദ്‌
പേര്‍ ഇയര്‍ ... എന്താ ബുദ്ധിമുട്ടില്ലല്ലോ...
നായരേ വിയര്‍ത്തു... അമ്പതിനായിരം...
ചേട്ടാ..വെറും പത്തു വര്ഷം അടച്ചാല്‍ മതി...
നാപ്പതു വര്ഷം കഴിഞ്ഞു... ചേട്ടന് കിട്ടാന്‍ പോകുന്നത് എന്താണ്?
നായര്‍ കൂട്ടിനോക്കി... എപ്പോ വയസ്സ് അന്പതിനുമേല്‍ ...
പോളിസി കിട്ടുമ്പോള്‍... അബൌവ്‌ നയന്റി .....
"അത്" ... നായര്‍ പറയാന്‍ തുടങ്ങി...
"ചേട്ടന്‍ ഒന്നും പറയണ്ട... നമ്മള്‍ തുടങ്ങുന്നു...
ഇതിലും നല്ല ഓഫര്‍ ഇനി വരാനില്ല... "
ഇനി ചേട്ടന്‍ ഇതിനിടക്ക്‌ മരിച്ചു പോയാലും... ചേച്ചിയില്ലേ...
സുഖമായി കഴിഞ്ഞോളും ... മരിച്ചാലും ചേട്ടന് ടെന്‍ഷന്‍ അടിക്കണ്ട
കാര്യമില്ല... "
മാനേജര്‍ "നാറ്റം" വീണ്ടുമെത്തി...
സെ എസ് ഓര്‍ നോ... നങ്ങളുടെ കമ്പനി ത്രൂ എടുക്കാന്‍ പ്രോബ്ലം ഇല്ലല്ലോ?
"എന്ത് പ്രോബ്ലം" ...
അപ്പൊ... എസ്.. പയ്മെന്റ്റ്‌ ഇന്നു പേ ചെയ്യുന്നോ?
നായര്‍ ചേച്ചിയെ നോക്കി... ചേച്ചി നായരുടെ കാലില്‍ ചവിട്ടി...
"വേണ്ട"
നാറ്റം മുന്‍വശത്തെ കസേരയില്‍ ഒന്നൂടെ ചാഞ്ഞിരുന്നു...
ഇപ്പൊ ഏതാണ്ടൊക്കെ വൃത്തിയായി കാണാം..
പോളിസി വേണ്ടാന്ന് പറഞ്ഞാല്‍ അവളിനിയും താഴും... പടം
കൊരചൂടെ ക്ലിയര്‍ ആകും .. നായര്‍ മനസ്സില്‍ കരുതി..
"ഇപ്പൊ നിവര്‍ത്തിയില്ല" നായര്‍ രണ്ടും കല്പിച്ചു പറഞ്ഞു...
മാനേജരുടെ സാരി തലപ്പ് താഴേക്ക്‌ ഊര്‍ന്നു വീണു...
നായരും വീണു.. " എന്നാ എടുക്കാം"
"ഗുഡ്" ഫോം സൈന്‍ ചെയ്തു വാങ്ങിക്കൂ..
സുന്ദരി സാരി ശരിയാക്കി.. സ്ഥലം വിട്ടു...
" അപ്പൊ ആ ഫ്രീ പോളിസി... " ചേച്ചി ചോദിച്ചു...
"അത് പിന്നെ തരില്ലേ... അമ്പതിനയിരത്തിന്റെ പോളിസി
എടുക്കുന്നവര്‍ക്ക്.... ഒരു ലക്ഷം രൂപേടെ അക്സിടെന്റ്റ്‌ പോളിസി
ഫ്രീ... ഒരു വര്‍ഷത്തേക്ക്....
"കൊച്ചെ ഒരു കാര്യം ചോദിച്ചോട്ടെ... ഈ ഫ്രീ പോളിസിക്ക് നിങ്ങക്കെത്ര
ചെലവാകും.. " ചേച്ചിയുടെ ചോദ്യം..
പോളിസി എടുത്തല്ലോ... ഇനി പറയാം...

വെറും പതിനഞ്ച് രൂപ...
ദീപസ്തംഭം മഹാശ്ചര്യം .... നമുക്കു കിട്ടണം പണം..

Monday, September 14, 2009

ഒരു ഇന്‍ഷുറന്‍സ് ചതി - ൨

അദ്ധ്യായം - ൨
സമയം പറഞ്ഞാരുന്നോ... നായര്‍ ഓര്ത്തു നോക്കി... പറഞ്ഞു മൂന്നു മണി.
സുലു... എടി നമുക്കു ഒരു ഇന്‍ഷുറന്‍സ് പോളിസി ഫ്രീ ആയി കിട്ടി..
ബാക്കി കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കേള്‍പിച്ചു.
..................................................................
സമയത്തു തന്നെ നായര്‍ ഫാമിലി ഹാജര്‍ ...
കൌണ്ടറില്‍ ഇരുന്ന പെണ്ണ് നായരുടെ ഹിസ്റ്ററി ചോദിച്ചു മനസ്സിലാക്കി.
ഇതിനിടക്ക്‌ ഒറ്റയ്ക്ക് വന്ന ഒരു ചേട്ടനെ പറഞ്ഞയച്ചു... അടുത്തയാഴ്ച
വാമ ഭാഗത്തിനെ കൂട്ടി വരാന്‍.
"അകതോട്ടിരിക്കാം" ഒരു ചന്ദന നിറമുള്ള സുന്ദരി കോത പറഞ്ഞു..
സുലു അവളെ ഇടം കണ്ണിട്ടു നോക്കി.. " അവടെ മറ്റും ഭാവോം ശരിയല്ല"
ഒരു കുഞ്ഞന്‍ ടേബിള്‍ ... മുന്നില്‍ ചന്ദന നിറം ... പിന്നില്‍ നായര്‍ ഫാമിലി.
അന്തരിക്ഷത്തില്‍ നിറഞ്ഞു നില്‍കുന്ന ചന്ദന ഗന്ധം.
"എങ്ങിനെ യുണ്ട് ഫാമിലി ലൈഫ്.? "
മക്കളെത്ര? ഇല്ലങ്കില്‍ എന്തുകൊണ്ട്? മാരീഡ്‌ ലൈഫ് എങ്ങിനെ?
കാര്‍ ഉണ്ടോ? ബൈക്ക് എങ്കിലും ഉണ്ടോ? വീട് സ്വന്തമാണോ?
ഫിക്സെഡ് ദിപോസിറ്റ്‌ എത്ര? എവിടെ എല്ലാം? ഇന്‍ഷുറന്‍സ് ഒണ്ടോ?
വരുമാനം? ചെലവ്? ചെലവ് ചുരുക്കല്‍ ...
എന്തിനേറെ പറയുന്നി തന്തയി......... മക്കളോ ടെന്ന പരുവം..
ചേച്ചിക്ക് അത്ര സുഖിക്കിന്നില്ല എന്ന് തോന്നുന്നു.
"നീ എന്താ കൊച്ചെ എന്നെ സുഖിക്കാന്‍ വിളിച്ചതാണോ എവിടെ?"
ചേച്ചി എടുത്തടിച്ചു..
ഓ നോ ചേച്ചി... നാന്‍ ഒരു വിശേഷം ചൊദിചദല്ലെ.. പിണങ്ങല്ലേ..
ചന്ദനം കാര്യത്തിലേക്ക് കടന്നു.. അവടെ മാനേജര്‍ ഒരുത്തി വന്നു....
മുമ്പിലിരിക്കുന്ന പേപ്പറില്‍ ചന്ദനം കുത്തി കുറിച്ച വരകളില്‍ നോക്കി
മൊഴിഞ്ഞു... " മിസ്റ്റര്‍ ദാമോദര്‍, ഫോര്‍ ദിസ്‌ കയിന്ദ്‌ ഓഫ് പീപ്പിള്‍ , വി ഹാവ്
ടു ഓപ്ഷന്‍സ്‌. ശി വില്‍ എക്സ്പ്ലയിന്‍ യു... "
ഒരു വൃത്തികെട്ട ഗന്ധം അവിടെ പരന്നു...
"കുളിക്കാത്ത ശവം"... സുലോചന ചേച്ചി മൂക്ക് തിരിച്ചു..
(തുടരും)

ഒരു ഇന്‍ഷുറന്‍സ് ചതി

അദ്ധ്യായം - ൧
കഴിഞ്ഞ ദിവസം ഒരു തരുണീമണി വിളിച്ചു ..." ദാമോദരന്‍ ചേട്ടനല്ലേ"
"അതെ" .. എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങള്‍ ?
നായര്‍ തിരിഞ്ഞും മറിഞ്ഞും നോക്കി... വീട്ടുകാരി അടുത്തെങ്ങാനും ഒണ്ടോന്നു...
ഇല്ല.. ആശ്വാസം..
"എന്തോന്ന് വിശേഷം ? അങ്ങനെ പോകുന്നു..
ചേട്ടാ, ഞാന്‍ .......... ഇന്‍ഷുറന്‍സ് ബ്രോകിംഗ് കംപനീന്ന വിളിക്കുന്നെ...
ചേട്ടന് ഒരു ഫ്രീ ഇന്‍ഷുറന്‍സ് പോളിസി അടിച്ചിട്ടുണ്ട്... "
നായര്‍ വാ പൊളിച്ചു... എപ്പോ.. എങ്ങിനെ..
......... ജില്ലയിലെ കുറച്ചു ഫാമിലി ഉള്‍പെടുത്തി നടത്തിയ സര്‍വേയില്‍
ചേട്ടനും ഭാര്യക്കും പോളിസി അടിച്ചു.. അഞ്ഞൂറ് പേരില്‍ നടത്തിയ സര്‍വേയില്‍
വെറും പതിനഞ്ച് പെര്ക ചേട്ടാ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്..
സന്തോഷമായില്ലേ.. "
ആയില്ലേ എന്ന് cചോദിച്ചാല്‍ ആയി ..
എന്ന് വൈകിട്ട് മൂന്നു മണിക്ക് ഞങ്ങളുടെ ഓഫീസില്‍ വച്ചു നിങ്ങളെ ആദരിക്കുന്നു.
വരില്ലേ? " ചോദ്യത്തില്‍ അലിഞ്ഞിരിക്കുന്ന സ്നേഹം നായര്‍ തിരിച്ചറിഞ്ഞു..
വരാം. .. നായര്‍ ഗദ്ഗദ കണ്ടനായി.. പോളിസി കിട്ടിയില്ലെങ്കിലും .. ആ തരുണീ മണിയുമായി
കുറച്ചു നേരം കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാല്ലോ...
"ചേച്ചിയെ കൂട്ടിക്കോണം.. നായര്‍ ഞെട്ടി. " അതെന്തിനാ" ... നായര്‍ ചോദിച്ചു.. (ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ ഹേമമാലിനി ചോദിക്കുന്ന പോലൊരു ചോദ്യം... ഭാവം മനസ്സിലയിക്കാനുമെന്നു വിചാരിക്കട്ടെ)
രണ്ടു പേരും വന്നാലെ കാര്യം നടക്കു... വരൂല്ലേ?
വീണ്ടും കൊളുതിപിടിക്കുന്ന ചോദ്യം.. വരാം ... വരും... വന്നിരിക്കും.. " പേരു പറഞ്ഞില്ല?"
പേരിലെന്തിരിക്കുന്നു ചേട്ടാ? മറു ചോദ്യം എറിഞ്ഞു അവള്‍ ഫോണ്‍ വെച്ചു.
നായര്‍ നിലവതെറങ്ങിയ കോഴിയെ പോലെ നിന്നു...
(തുടരും)

Sunday, September 13, 2009

സമ്മാനപ്പൊതി

മിനിയാന്ന് തങ്കപ്പന്‍ പിള്ളേടെ മോട കല്യാണമായിരുന്നു...
കാ. കൊ. നായരും ഭൈമി യും നേരത്തെ കാലത്തേ തന്നെ എത്തി .
കൊച്ചു ദുബായില്‍ നേഴ്സ് ... ചെക്കന്‍ അബു ദാബിയില്‍ ...
സെക്യൂരിറ്റി ഓഫീസര്‍ ... (ആരോ ബ്ലോഗ്ഗില്‍ ഫയര്‍ സേഫ്ടി /
സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ കദന കഥ എഴുതിയത് ഇവിടെ
അനുസ്മരിക്കുന്നു..)
പെണ്ണിന്റെ കല്യനമാകുമ്പോള്‍ കനതിലെന്തെന്കിലും കൊടുതില്ലന്കില്‍
എങ്ങനാ...?
നായര് ഒരഞ്ഞൂറു രൂപ മടക്കി പോക്കറ്റിലിട്ടു...
ഗ്യാസിനു വച്ചിരുന്നതാ.. ഗ്യാസ്‌ പിന്നേം മേടിക്കാം...
കല്യാണം അങ്ങനാണോ...
"ഒരു കവറില്‍ ഇട്ടു കൊട് മനുഷ്യാ. "
ഇല്ലേ നാണക്കേടാ...
ഇപ്പൊ എത്ര ഇല്ലാത്തവരും ... ആരിയതിന്റെ നോട്ടാ .. കൊടുക്കുന്നെ..
നായര്‍ ഒന്നു മൂളി ...
എന്നാ നീ താടി ... നായര്‍ക്ക് ദേഷ്യം വന്നു... എന്നിട്ട് കവര്‍ തപ്പാന്‍ തുടങ്ങി..
കിട്ടിയില്ലന്നല്ല ... നായര് വിയര്‍പ്പില്‍ കുളിച്ചു.. സ്പ്രേ അടിച്ച ഷര്‍ട്ടിന്റെ
മണം മാറി തുടങ്ങി..
ഒരു ബുക്കിന്റെ ഷീറ്റ് വലിച്ചു കീറി കവര്‍ പോലെ ഒട്ടിച്ചു...
വാ സമയം പോയി...
ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ഡും ഡും ഡും പേ പേ പേ കഴിഞ്ഞു..
വിഭവ സമൃദ്ധമായ ഊണ് കഴിഞ്ഞു...
പോകാം... നമുക്കു പോകാം.. വീടിലോട്ടു പോകാം ..
നായര്‍ മൂളി.. (പാട്ടു കടം എടുത്തതാണ്.. പാടാം, നമുക്കു പാടാം...)
നാട്ടുകാരുടെ കൊച്ചു വര്തമാനങ്ങല്കിടയിലൂടെ .. നായരും
വാമഭാഗവും പുറത്തിറങ്ങി...
ഇടയില്‍ ചിരങ്ങോതെ പുരുഷന്‍ കമ്മടെ മോള് വേലി ചാടിയ
ചരിത്രം മന്നമാരുതനില്‍ ഒഴുകിയെത്തി...

രാത്രി..
തങ്കപ്പന്‍ വിളിച്ചു... ചേട്ടോ ... ഇങ്ങു വന്നെ..
ഇതു കണ്ടോ...
കല്യാണത്തിന് ഞാന്‍ കൊടുത്ത കവര്‍.
ഇതു ഞാന്‍ തന്ന കവര്‍ അല്ലെ..
"അതെ" ... തങ്കപ്പന്‍ ഉവാച..
അതാ ചേട്ടനെ തന്നെ കാണിച്ചേ ....
എന്നാലും എന്റെ കൊച്ചി നോടിത് വേണ്ടായിരുന്നു..
അവള് അമ്മാവാ, അമ്മാവാ എന്നും പറഞ്ഞു പോരാകെ
നടന്നോണ്ടിരുന്നതല്ലേ...
തങ്കപ്പാ.... നീ കാര്യം പറ...
നായര് വിയര്‍ത്തു... എന്റെ ദൈവമേ
ഈ മഹാപാപി ആ കൊച്ചിനെ ഞാനെന്തന്കിലും
കാണിചൂന്നു പറയുമോ... ദൈവം തമ്പുരാന്‍ സത്യം
കാണുമ്പോള്‍ ഒരു വഷള ചിരി ചിരിക്കും ന്നല്ലാതെ ...
നോക്ക്... ചേട്ടന്‍ തന്ന കവര്‍ ...
തുറന്നു നോക്കി... ഉള്ളില്‍ ഒരു പേപ്പര്‍ തുണ്ട്...
സോറി തങ്കപ്പാ... കൊണ്ടുവന്ന പൈസ
പോക്കറ്റടിച്ചു പോയി... നിന്റെ കൊച്ചിന്റെ കൊച്ചിന്റെ
ഇരുപത്തെട്ടിനു മുമ്പ് ഈ കടം തീര്‍ത്തോളം..
നായര്‍...
കൈപ്പട ഏകദേശം സെയിം..
നായര്‍ തലയ്ക്കു കൈകൊടുത്തു 'ട' പോലിരുന്നു...
കലികാലം .... അല്ലാണ്ടെന്തു പറയാനാ...

Thursday, September 10, 2009

ട്ടാ വട്ടത്തില്‍

കാലത്തെഴുന്നേറ്റു വായ പോലും കഴുകാതെ കാ. കൊ. നായര്‍
ഒരിറക്ക് ചായ വിഴുങ്ങി .. അങ്ങേലെ പങ്കന്‍ രാവിലെ പട്ടത്താനം
ഷാപ്പിലോട്ടു വലിച്ചു വിടുന്നു...
ഒരാത്മഗതം ...
ഭൂതം വലിയോരി "ട്ടാ"
വര്‍ത്തമാനം വെരി വെരി "ട്ടാ"
ഭാവി എന്തു "ട്ടാ"?
ട്ടാ, ട്ടാ ന്നു പറഞ്ഞ പട്ട കിട്ടില്ല മോനേ ..
പട്ട കിട്ടണേല്‍ തുട്ടു കൊടുക്കേണം
പട്ടിണി കോലങ്ങള്‍ പട്ടുരുമാലും ചുറ്റി
പട്ട കുടിചിട്ടി ട്ടാ, ട്ടാ, ന്നു പറഞ്ഞാ
തട്ട് കേടാ ണിട്ടോ...
നല്ല ചുട്ട അടി കിട്ടും പിന്നെ
ചട്ടുകം പഴുപ്പിച്ചു വെക്കും
എന്നിട്ടും പഠിച്ചില്ലേല്‍ പട്ടിയെ വിട്ടു കടിപ്പിക്കും
എന്തൂട്ട്‌ ?
കിട്ടിയതൊക്കെ മതീന്നോ ...
എങ്കി വിട്ടോ... പന്ന്കാ നീ വിട്ടോ ...

അടി - അവാര്‍ഡ്‌ വക

കഴിഞ്ഞ ദിവസം നാഷണല്‍ അവാര്‍ഡ്‌ പ്രഖ്യപിച്ചു, കാ കോ നായര്‍ ഉവാച:
അടി തുടങ്ങാന്‍ ഇനി സമയ പരിധി ഒന്നുമില്ല. - പങ്കന്‍ ചേട്ടന്‍
അടൂരിന് നല്ല സംവിധായകനുള്ള അവാര്‍ഡ്‌.
പ്രിയടര്‍ശനന്റെ "കാന്ചിവര" ത്തിനു നല്ല പടത്തിനുള്ള അവാര്‍ഡ്‌. - തൊമ്മിക്കുഞ്ഞ് തന്റെ അറിവ് വിളിച്ചു പറഞ്ഞിട്ട് ഞെളിഞ്ഞു നിന്നു.
പ്രിയന്റെ ചോദ്യം : നല്ല പടത്തിന്റെ സംവിധയകനല്ലേ നല്ല സംവിധായകന്‍?
ചോദ്യം പ്രസക്തം ...
അപ്പോള്‍ ജൂറിയുടെ ആത്മഗദം : ഫാല്‍കെ അവാര്‍ഡ്‌ കിട്ടിയ അടൂര്‍ ആയിരിക്കുമല്ലോ എപ്പോഴും നല്ല സംവിധായകന്‍.
അങ്ങോരുടെ ഏതാണ്ടെല്ലാ പടത്തിനും അവാര്‍ഡ്‌ ഒറപ്പാ.. പിന്നെ
ഡ്യൂപ്ലിക്കേറ്റ്‌ഇന്റെയും ഡ്യൂപ്ലിക്കേറ്റ്‌ ചെയ്യുന്ന പ്രിയന് എങ്ങിനെ അവാര്‍ഡ്‌ കൊടുക്കും...
പകരം നല്ല നടന്‍ ആ പടത്തിലെ പ്രകാശ്‌ രാജ് ആയിക്കോട്ടെ..
അപ്പൊ നമ്മന്റെ മമ്മൂക്ക എന്ത് ചെയ്യും?
ഒരേ കടലില്‍ കലക്കിയില്ലേ ....
ശേഷം കാഴ്ചയില്‍ ... കാ കൊ നായര്‍ വാ പൊളിച്ചു നിന്നു...

Wednesday, September 9, 2009

നായര്‍ ഉവാച :

ഞാനൊരു വിഡ്ഢിയാണ് ...
എന്റെ എല്ലാ ആവശ്യങ്ങളും സര്കാരപ്പീസില്‍ നിന്നു
സമയത്തിന് കിട്ടുമെന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
എനിക്ക് നീതി പോലീസ് സ്റ്റേഷനില്‍ നിന്നു
കിട്ടുമെന്ന് പ്രതീക്ഷിച്ചാല്‍,
ഞാനൊരു വിഡ്ഢിയാണ് ...
പരാതിയുമായി പോകുന്ന എന്നെ തന്നെ
പിടിച്ചകതിടില്ല എന്ന് പ്രതീക്ഷിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
എന്റെ പേപ്പറുകള്‍ കൈമടക്കു കൊടുക്കാതെ
ശരിയാകുമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കാശ് മുടക്കാതെ ഇന്‍റര്‍നെറ്റില്‍ നിന്നു
പൈസ ഉണ്ടാക്കാമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ഒരു പഠിത്തവും ഇല്ലാതെ നല്ലൊരു
ജോലി കിട്ടണമെന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
രാവിലെ വര്‍ത്തമാന പത്രം തൊണ്ണൂറു ശതമാനം
പരസ്യമില്ലാതെ കിട്ടണമെന്ന് പറഞ്ഞാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ടിവി ചാനലില്‍ പതിനന്ച്ചു മിനിറ്റിലെ
പടതിനിടക്ക് എട്ടു മിനിട്ട് പരസ്യം കാണില്ല
എന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
പരസ്യ കൊളുകളില്ലാതെ ഒരു ദിവസം
മൊബൈല് ഉപയോഗിക്കാമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കൊതുക് കടിയേല്‍ക്കാതെ ഇന്നു രാത്രി
സുഖമായി ഉറങ്ങാം എന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
നല്ല കഥയും കാംപുമുള്ള ഒരു ബോളിവുഡ്
മൂവി കാണാം എന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
സുനില്‍ ഷെട്ടിയുടെ മുഖത്ത് അല്പമെങ്കിലും
അഭിനയം വരുമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കോപ്പി ക്യാറ്റ്‌ പ്രിയദര്‍ശന്‍ സ്വന്തമായി
ഒരു പടം സ്വന്തം കഥയില്‍ ചെയ്യുമെന്ന്
വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
അച്ഛനും അമ്മയും ജീവിതാവസാനം വരെ (എന്റെ)
എനിക്ക് ചെലവിനു തരും .. ഇരുന്നു തിന്നാ മതി എന്ന് നിനച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ഈ മണ്ടത്തരം വായിച്ചു നിങ്ങള്‍ എന്നെ
പ്രശംസിക്കും എന്ന് കരുതിയാല്‍

ഇന്നത്തെ വാര്‍ത്തകള്‍

രാവിലെ പത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ടിപ്പര്‍ ലോറി ഇടിച്ചു മൂന്നു കുരുന്നുകള്‍ ഈ ലോകത്തില്‍ നിന്നു വിട പറഞ്ഞു...കാ. കോ. നായര്‍ അലറിവിളിച്ചു... സുലൂ....

ദാ... ഇതു നോക്കിയെ ... എന്ത് കഷ്ടം ...
അങ്ങോരുടെ ഭാര്യക്ക്‌ ദുഃഖം അടക്കാനായില്ല... " കാലമാടന്മാര് ... എന്റെ ദൈവമേ ആ വീട്ടുകാര് എങ്ങനെ സഹിക്കുമോ ... എന്തോ "
എടീ ഡ്രൈവറും കിളിയും ഓടി രക്ഷപെട്ടെന്നു... നാട്ടുകാര്‍ ഒച്ച കേട്ടെ ത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കിടാങ്ങളെ ... നായര്‍ ഗദ്ഗദം അടക്കി.
" സത്യം പറഞ്ഞാ അപകടം നടന്നാല്‍ഉടനെ ലാവന്മാരെ ഓടിച്ചിട്ട്‌ പിടിച്ചു കാബിനില്‍ ഇട്ടു പൂട്ടി തീയിടണം ... അതാ വേണ്ടത് ..."
ശരിയാ.. ഒന്നു രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ എല്ലാ ക... മക്കള്കും ഒരു പാഠമാകും ....
എന്റേടി... ഇവന്മാര് റോഡിക്കൂടെ പോണ കണ്ടാ ഏതാണ്ട് പ്ലെയിന്‍ ഓടിക്കണ പോലെയാ .... വായില് തമ്പാക്ക് , കയ്യില് മൊബൈല് ... കണ്ണുകള്‍ റോഡിക്കൂടെ പോണ പെംപിള്ളരുടെ തടിപ്പും മുഴപ്പും നോക്കി ... പറ്റിയാല്‍ ഒരു സിഗരറ്റും കൂടി കത്തിച്ചു പിടിച്ചാ ഓട്ടം ... പിന്നെ എങ്ങനെ പിള്ളേരെ ഇടിച്ചിടതിരിക്കും.

കേരളമല്ലേ ... ഇതിലപ്പുറം നടക്കും... മാവേലിയില്ലാത്ത കാലത്ത് മഹാ... കാലന്മാര് ഭരിക്കുന്ന കാലമല്ലേ ഇതു പോലുള്ള വെള്ളിടി വെട്ടിയില്ലന്കിലെ .....

ഈ കാലന്മാരേ കാലന് പോലും വേണ്ടല്ലോ ദൈവമേ...

എല്ലാ ടിപ്പര്‍ ഡ്രൈവര്‍ മാരെയും അങ്ങോട്റെടുക്കാന്‍ മേലെ കാലാ...

സഹിക്കാന്‍ മേലാഞ്ഞിട്ട്‌ പ്രാകുക.. ഒന്നും തോന്നരുത്‌ .....

നായര്‍ ഒന്നു വയറു തിരുമ്മി.... നീ ഏതായാലും ഒരു ചായ ഇങ്ങെടുക്ക്‌... രാവിലെ ശോചന ഒന്നും ആയില്ല...

ശുഭം ...

Tuesday, September 8, 2009

പരിചയപ്പെടുത്തല്‍

ഇതു കാ . കോ . നായര്‍, സ്വദേശം ആലപ്പുഴ, ഒരു കരുമാടിക്കുട്ടന്‍ ... കുട്ടന്‍ എന്ന് പറയാന്‍ വരട്ടെ ... ആളിന് പ്രായം ഏകദേശം അമ്പതു ... അതുകൊണ്ടുതന്നെ കുട്ടനല്ല .. കരുമാടി അപ്പൂപ്പന്‍.. അപ്പൂപ്പന്‍ എന്ന് പറഞ്ഞാല്‍ അങ്ങേരെന്റെ അപ്പന് വിളിക്കും എന്നാലും സാരമില്ല..

ആളൊരു മിടുക്കന്‍ ... കലാഭവന്‍ മണിയുടെ സൌന്ദര്യവും, ഹരിശ്രീ അശോകന്റെ ശരിര സൌന്ദര്യവും, ദിലീപിന്റെ പോലെ മൂക്കില്‍ വച്ചുള്ള സംസാരവും, മമ്മുക്കയുടെ നടപ്പും, ലാലേട്ടന്റെ ലജ്ജയും എല്ലാം ഒത്തിണങ്ങിയ ഒരു സാദാ മനുഷ്യന്‍...

ആളല്പം പുലുവടിക്കുമോന്നു നിങ്ങള്ക്ക് സംശയം തോന്നാം.. എങ്കിലും സഹിക്കബിള്‍ ആണ് .. അദ്ദേഹത്തിന്റെ ഭാര്യ സുലോചന ചേച്ചി ... ഒരു പാവം ... ഭക്ത ... മക്കളില്ല എന്നൊരു സങ്കടം മാത്രം ... പക്ഷെ അണ്‍ സഹിക്കബിള്‍ ആയ പുള്ളാരെ കാണുമ്പോ അങ്ങോരു പറയും... സുലു... ദൈവം തമ്പുരാന്‍ പുള്ളാരെ തരാഞ്ഞത് അറിഞ്ഞോണ്ടാ ... ഇല്ലങ്കില്‍ ഈ കാലമാടന്മാരെ ഒക്കെ സഹിക്കണ്ടയിരുന്നോ ...

ചേച്ചി കരയും ... ഇപ്പൊ പറഞ്ഞാ മതി ... ആയ കാലത്തു നിങ്ങളെ കൊണ്ടു അതിന് കഴിഞ്ഞില്ല.. എനിക്കൊരു കൊഴപ്പവും ഇല്ലാന്നാ ഗണപതി ഡോക്ടര്‍ പറഞ്ഞതു.. അറിയാല്ലോ ... വരന്‍ പോണ കൊച്ചും കരുതിക്കാണും വന്നാ ഇതിയാനെ സഹിക്കനല്ലോന്നു ... ദൈവമേ ... നീ തന്നെ തുണ ..

കവലയിലെ ചായക്കട നായരുടെ പ്രധാന സ്ഥലമാണ്‌ .... നൂറുനൂറു കാര്യങ്ങള്‍ ഒരു ദിവസം വന്നു പോന്ന സ്ഥലമാ.. രാഷ്ട്രിയം, സാമൂഹികം, ആദ്ധ്യാത്മികം തുടങ്ങി സ്കൂളി പോണ പെമ്പിള്ളെരുടെ അവയവ ഭംഗി വരെ വര്‍ണിക്കാന്‍ നാട്ടില്‍ വേറൊരു സ്ഥലമുണ്ടോ ...

എല്ലാം കഴിഞ്ഞു ബോറടിച്ചു ഇരിക്കുന്ന സമയത്താണ് കക്ഷി എന്നെ കാണുന്നത്... മത പ്രഭാഷണം തുടങ്ങി .... നീ വല്യ കുനണ്ടാരല്ല്യോ .... ബ്ലോഗ്ഗെരെന്‍ ... എന്റെ കഥ കൂടെ എഴുതെടോ... എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടതാ ഈ കേരളത്തെ കുറിച്ചു ... കൊറേ പുലി .... ടി മക്കള്‍ വന്നെല്ലാം നശിപ്പിച്ചില്ലേ.. ദൈവത്തിന്റെ സ്വന്തം നാടിന്നു ചെകുത്താന്‍ മാരുടെ നാടയില്ലേ..
എഴുതാം... എഴുതും... വായിക്കുക ... അഭിപ്രായം പറയുക.. ഞാന്‍ അത് നായര്‍ സാബിനെ അറിയിക്കാം...
എങ്കില്‍ പിന്നെ...

കാര്‍ കോ ട കന്‍ നായരുടെ ശിഥില സ്വപ്‌നങ്ങള്‍

കേരള തനിമ യുടെ പുതിയൊരു വേറിട്ട പാത ഇവിടെ തുറക്കുന്നു...
എല്ലാവര്‍ക്കും സ്വാഗതം...