pink-mails.com

Sunday, September 13, 2009

സമ്മാനപ്പൊതി

മിനിയാന്ന് തങ്കപ്പന്‍ പിള്ളേടെ മോട കല്യാണമായിരുന്നു...
കാ. കൊ. നായരും ഭൈമി യും നേരത്തെ കാലത്തേ തന്നെ എത്തി .
കൊച്ചു ദുബായില്‍ നേഴ്സ് ... ചെക്കന്‍ അബു ദാബിയില്‍ ...
സെക്യൂരിറ്റി ഓഫീസര്‍ ... (ആരോ ബ്ലോഗ്ഗില്‍ ഫയര്‍ സേഫ്ടി /
സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ കദന കഥ എഴുതിയത് ഇവിടെ
അനുസ്മരിക്കുന്നു..)
പെണ്ണിന്റെ കല്യനമാകുമ്പോള്‍ കനതിലെന്തെന്കിലും കൊടുതില്ലന്കില്‍
എങ്ങനാ...?
നായര് ഒരഞ്ഞൂറു രൂപ മടക്കി പോക്കറ്റിലിട്ടു...
ഗ്യാസിനു വച്ചിരുന്നതാ.. ഗ്യാസ്‌ പിന്നേം മേടിക്കാം...
കല്യാണം അങ്ങനാണോ...
"ഒരു കവറില്‍ ഇട്ടു കൊട് മനുഷ്യാ. "
ഇല്ലേ നാണക്കേടാ...
ഇപ്പൊ എത്ര ഇല്ലാത്തവരും ... ആരിയതിന്റെ നോട്ടാ .. കൊടുക്കുന്നെ..
നായര്‍ ഒന്നു മൂളി ...
എന്നാ നീ താടി ... നായര്‍ക്ക് ദേഷ്യം വന്നു... എന്നിട്ട് കവര്‍ തപ്പാന്‍ തുടങ്ങി..
കിട്ടിയില്ലന്നല്ല ... നായര് വിയര്‍പ്പില്‍ കുളിച്ചു.. സ്പ്രേ അടിച്ച ഷര്‍ട്ടിന്റെ
മണം മാറി തുടങ്ങി..
ഒരു ബുക്കിന്റെ ഷീറ്റ് വലിച്ചു കീറി കവര്‍ പോലെ ഒട്ടിച്ചു...
വാ സമയം പോയി...
ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ഡും ഡും ഡും പേ പേ പേ കഴിഞ്ഞു..
വിഭവ സമൃദ്ധമായ ഊണ് കഴിഞ്ഞു...
പോകാം... നമുക്കു പോകാം.. വീടിലോട്ടു പോകാം ..
നായര്‍ മൂളി.. (പാട്ടു കടം എടുത്തതാണ്.. പാടാം, നമുക്കു പാടാം...)
നാട്ടുകാരുടെ കൊച്ചു വര്തമാനങ്ങല്കിടയിലൂടെ .. നായരും
വാമഭാഗവും പുറത്തിറങ്ങി...
ഇടയില്‍ ചിരങ്ങോതെ പുരുഷന്‍ കമ്മടെ മോള് വേലി ചാടിയ
ചരിത്രം മന്നമാരുതനില്‍ ഒഴുകിയെത്തി...

രാത്രി..
തങ്കപ്പന്‍ വിളിച്ചു... ചേട്ടോ ... ഇങ്ങു വന്നെ..
ഇതു കണ്ടോ...
കല്യാണത്തിന് ഞാന്‍ കൊടുത്ത കവര്‍.
ഇതു ഞാന്‍ തന്ന കവര്‍ അല്ലെ..
"അതെ" ... തങ്കപ്പന്‍ ഉവാച..
അതാ ചേട്ടനെ തന്നെ കാണിച്ചേ ....
എന്നാലും എന്റെ കൊച്ചി നോടിത് വേണ്ടായിരുന്നു..
അവള് അമ്മാവാ, അമ്മാവാ എന്നും പറഞ്ഞു പോരാകെ
നടന്നോണ്ടിരുന്നതല്ലേ...
തങ്കപ്പാ.... നീ കാര്യം പറ...
നായര് വിയര്‍ത്തു... എന്റെ ദൈവമേ
ഈ മഹാപാപി ആ കൊച്ചിനെ ഞാനെന്തന്കിലും
കാണിചൂന്നു പറയുമോ... ദൈവം തമ്പുരാന്‍ സത്യം
കാണുമ്പോള്‍ ഒരു വഷള ചിരി ചിരിക്കും ന്നല്ലാതെ ...
നോക്ക്... ചേട്ടന്‍ തന്ന കവര്‍ ...
തുറന്നു നോക്കി... ഉള്ളില്‍ ഒരു പേപ്പര്‍ തുണ്ട്...
സോറി തങ്കപ്പാ... കൊണ്ടുവന്ന പൈസ
പോക്കറ്റടിച്ചു പോയി... നിന്റെ കൊച്ചിന്റെ കൊച്ചിന്റെ
ഇരുപത്തെട്ടിനു മുമ്പ് ഈ കടം തീര്‍ത്തോളം..
നായര്‍...
കൈപ്പട ഏകദേശം സെയിം..
നായര്‍ തലയ്ക്കു കൈകൊടുത്തു 'ട' പോലിരുന്നു...
കലികാലം .... അല്ലാണ്ടെന്തു പറയാനാ...

No comments:

Post a Comment