pink-mails.com

Wednesday, September 9, 2009

നായര്‍ ഉവാച :

ഞാനൊരു വിഡ്ഢിയാണ് ...
എന്റെ എല്ലാ ആവശ്യങ്ങളും സര്കാരപ്പീസില്‍ നിന്നു
സമയത്തിന് കിട്ടുമെന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
എനിക്ക് നീതി പോലീസ് സ്റ്റേഷനില്‍ നിന്നു
കിട്ടുമെന്ന് പ്രതീക്ഷിച്ചാല്‍,
ഞാനൊരു വിഡ്ഢിയാണ് ...
പരാതിയുമായി പോകുന്ന എന്നെ തന്നെ
പിടിച്ചകതിടില്ല എന്ന് പ്രതീക്ഷിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
എന്റെ പേപ്പറുകള്‍ കൈമടക്കു കൊടുക്കാതെ
ശരിയാകുമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കാശ് മുടക്കാതെ ഇന്‍റര്‍നെറ്റില്‍ നിന്നു
പൈസ ഉണ്ടാക്കാമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ഒരു പഠിത്തവും ഇല്ലാതെ നല്ലൊരു
ജോലി കിട്ടണമെന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
രാവിലെ വര്‍ത്തമാന പത്രം തൊണ്ണൂറു ശതമാനം
പരസ്യമില്ലാതെ കിട്ടണമെന്ന് പറഞ്ഞാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ടിവി ചാനലില്‍ പതിനന്ച്ചു മിനിറ്റിലെ
പടതിനിടക്ക് എട്ടു മിനിട്ട് പരസ്യം കാണില്ല
എന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
പരസ്യ കൊളുകളില്ലാതെ ഒരു ദിവസം
മൊബൈല് ഉപയോഗിക്കാമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കൊതുക് കടിയേല്‍ക്കാതെ ഇന്നു രാത്രി
സുഖമായി ഉറങ്ങാം എന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
നല്ല കഥയും കാംപുമുള്ള ഒരു ബോളിവുഡ്
മൂവി കാണാം എന്ന് വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
സുനില്‍ ഷെട്ടിയുടെ മുഖത്ത് അല്പമെങ്കിലും
അഭിനയം വരുമെന്ന് കരുതിയാല്‍
ഞാനൊരു വിഡ്ഢിയാണ് ...
കോപ്പി ക്യാറ്റ്‌ പ്രിയദര്‍ശന്‍ സ്വന്തമായി
ഒരു പടം സ്വന്തം കഥയില്‍ ചെയ്യുമെന്ന്
വിചാരിച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
അച്ഛനും അമ്മയും ജീവിതാവസാനം വരെ (എന്റെ)
എനിക്ക് ചെലവിനു തരും .. ഇരുന്നു തിന്നാ മതി എന്ന് നിനച്ചാല്‍
ഞാനൊരു വിഡ്ഢിയാണ് ...
ഈ മണ്ടത്തരം വായിച്ചു നിങ്ങള്‍ എന്നെ
പ്രശംസിക്കും എന്ന് കരുതിയാല്‍

3 comments:

  1. "ഈ മണ്ടത്തരം വായിച്ചു നിങ്ങള്‍ എന്നെ
    പ്രശംസിക്കും എന്ന് കരുതിയാല്‍..."

    അങ്ങനെ കരുതിയാല്‍ ഒരിക്കലും താങ്കളൊരു വിഡ്ഡി ആകില്ല, അത്രക്ക് മനോഹരമായിരിക്കുന്നു.പക്ഷേ ഞാന്‍ പ്രശംസിച്ചാല്‍..
    ഞാനൊരു വിഡ്ഡിയാണ്!!
    (ഹ..ഹ..ഹ.. ചുമ്മാ പറഞ്ഞതാ, ശരിക്കും നന്നായിട്ടുണ്ട്:))

    ReplyDelete
  2. thank you mr. arun kayamkulam.. i need your suggestions and promotion tips everytime. thanks one again... krishnashtami ki shubhkaamnayein...

    ReplyDelete
  3. നിങ്ങളീപ്പറയുന്നതിലും കാര്യമുണ്ട്...നമ്മളെല്ലാം വിഡ്ഡികളാണ്... ആശംസകൾ !!

    ReplyDelete