pink-mails.com

Monday, September 14, 2009

ഒരു ഇന്‍ഷുറന്‍സ് ചതി

അദ്ധ്യായം - ൧
കഴിഞ്ഞ ദിവസം ഒരു തരുണീമണി വിളിച്ചു ..." ദാമോദരന്‍ ചേട്ടനല്ലേ"
"അതെ" .. എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങള്‍ ?
നായര്‍ തിരിഞ്ഞും മറിഞ്ഞും നോക്കി... വീട്ടുകാരി അടുത്തെങ്ങാനും ഒണ്ടോന്നു...
ഇല്ല.. ആശ്വാസം..
"എന്തോന്ന് വിശേഷം ? അങ്ങനെ പോകുന്നു..
ചേട്ടാ, ഞാന്‍ .......... ഇന്‍ഷുറന്‍സ് ബ്രോകിംഗ് കംപനീന്ന വിളിക്കുന്നെ...
ചേട്ടന് ഒരു ഫ്രീ ഇന്‍ഷുറന്‍സ് പോളിസി അടിച്ചിട്ടുണ്ട്... "
നായര്‍ വാ പൊളിച്ചു... എപ്പോ.. എങ്ങിനെ..
......... ജില്ലയിലെ കുറച്ചു ഫാമിലി ഉള്‍പെടുത്തി നടത്തിയ സര്‍വേയില്‍
ചേട്ടനും ഭാര്യക്കും പോളിസി അടിച്ചു.. അഞ്ഞൂറ് പേരില്‍ നടത്തിയ സര്‍വേയില്‍
വെറും പതിനഞ്ച് പെര്ക ചേട്ടാ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്..
സന്തോഷമായില്ലേ.. "
ആയില്ലേ എന്ന് cചോദിച്ചാല്‍ ആയി ..
എന്ന് വൈകിട്ട് മൂന്നു മണിക്ക് ഞങ്ങളുടെ ഓഫീസില്‍ വച്ചു നിങ്ങളെ ആദരിക്കുന്നു.
വരില്ലേ? " ചോദ്യത്തില്‍ അലിഞ്ഞിരിക്കുന്ന സ്നേഹം നായര്‍ തിരിച്ചറിഞ്ഞു..
വരാം. .. നായര്‍ ഗദ്ഗദ കണ്ടനായി.. പോളിസി കിട്ടിയില്ലെങ്കിലും .. ആ തരുണീ മണിയുമായി
കുറച്ചു നേരം കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാല്ലോ...
"ചേച്ചിയെ കൂട്ടിക്കോണം.. നായര്‍ ഞെട്ടി. " അതെന്തിനാ" ... നായര്‍ ചോദിച്ചു.. (ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ ഹേമമാലിനി ചോദിക്കുന്ന പോലൊരു ചോദ്യം... ഭാവം മനസ്സിലയിക്കാനുമെന്നു വിചാരിക്കട്ടെ)
രണ്ടു പേരും വന്നാലെ കാര്യം നടക്കു... വരൂല്ലേ?
വീണ്ടും കൊളുതിപിടിക്കുന്ന ചോദ്യം.. വരാം ... വരും... വന്നിരിക്കും.. " പേരു പറഞ്ഞില്ല?"
പേരിലെന്തിരിക്കുന്നു ചേട്ടാ? മറു ചോദ്യം എറിഞ്ഞു അവള്‍ ഫോണ്‍ വെച്ചു.
നായര്‍ നിലവതെറങ്ങിയ കോഴിയെ പോലെ നിന്നു...
(തുടരും)

No comments:

Post a Comment